Home » Songs » Kani kanum neram kamala nethrante Malayalam Lyrics

Kani kanum neram kamala nethrante Malayalam Lyrics

 
Add this Song to Book

കണികാണും നേരം കമലാനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ - Kani kanum neram Lord Sree Guruvayoorappan Song malayalam Lyrics. Movie - Omanakuttan (1964) Singers - Renuka Devi, P. Leela

Cast: Sathyan, Ambika (Old), Sukumari, Thikkurissi Sukumaran Nair
Music: G Devarajan
Lyrics: Poonthanam (Traditional)
Director: KS Sethumadhavan
Producer: KKS Kaimal
Release: 08-10-1964

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ... (കണികാണും നേരം...)

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
‍പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍... (മലര്‍മാതിന്‍ കാന്തന്‍...)

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ‍ കണി കാണാന്‍...(ശിശുക്കളായുള്ള...)

ഗോപസ്ത്രീകള്‍ തന്‍ തുകിലും വാരിക്കൊണ്ട-
രയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍... (ഗോപസ്തീകള്‍ തന്‍...)‍

എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും താന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍ (എതിരേ ഗോവിന്ദനരികില്‍...)